CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

”പോകുന്നെങ്കില്‍ പൊയ്ക്കോണം പിന്നെ അമ്മയും മകളും ഈ വ്യവസായത്തില്‍ ഉണ്ടാകില്ല”; സംവിധായകന്റെ വെല്ലുവിളിയെക്കുറിച്ച് നടി സുമലത

 

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും  നായികയായി തിളങ്ങിയ നടിയാണ് സുമലത. തൂവാനത്തുമ്പികളിലെ ക്ലാരയെ പ്രണയിക്കാത്ത പ്രേക്ഷകര്‍ കുറവായിരിക്കും. എന്നാല്‍ തന്റെ സിനിമാ അഭിനയ കാലത്ത് ഒരു സംവിധായകന്റെ വെല്ലുവിളി ഓര്‍ത്തെടുക്കുകയാണ് നടി. മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് നിറക്കൂട്ട്. ചിത്രത്തില്‍ സുമലതയായിരുന്നു നായിക. ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ നടന്ന സംഭവമാണ് സുമലത ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ചിത്രത്തിലെ ഒരു നിര്‍ണ്ണായ രംഗമാണ് നായിക കൊല്ലപ്പെടുന്നത്. സുമലത അവതരിപ്പിക്കുന്ന മേഴ്സിയെ ബാബു നമ്പൂതിരി ബലാത്സംഗം ചെയ്യുന്ന സീന്‍ ചിത്രീകരിക്കുക ആയിരുന്നു. എന്നാല്‍ ചിത്രീകരണത്തിനിടയില്‍ ബാബു നമ്പൂതിരിയുടെ കൈവിരല്‍ കൊണ്ട് മുറിഞ്ഞ് മുഖത്ത് നിന്നും രക്തം വരാന്‍ തുടങ്ങി. അതോടെ ഷൂട്ടിംഗ് മതിയാക്കി താനും അമ്മയും കാറില്‍ പോയിരിക്കാന്‍ തുടങ്ങി. ആ സമയം ദേഷ്യം വന്ന സംവിധായകന്‍ ജോഷി തങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ചു. പോകുന്നെങ്കില്‍ പൊയ്ക്കോണം പിന്നെ അമ്മയും മകളും ഈ വ്യവസായത്തില്‍ ഉണ്ടാകില്ലയെന്നു അദ്ദേഹം അപ്പോള്‍ പറഞ്ഞുവെന്നും സുമലത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button