താര പ്രണയവും വിവാഹവും വെര്പിരിയലുമെല്ലാം എന്നും ഗോസിപ്പുകാര്‍ക്ക് ആഘോഷമാണ്. അങ്ങനെ ബോളിവുഡ് ആഘോഷിച്ച ഒരു പ്രണയമാണ് ബിപാഷ ബസുവും ജോണ്‍ എബ്രഹാമും തമ്മിലുണ്ടായിരുന്ന ബന്ധം. ജീവിതത്തിലും ഇവര്‍ ഒന്നിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും പിരിഞ്ഞു. ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിപാഷ ബസു. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കാലം താന്‍ ഡേറ്റിങ്ങ് ചെയ്തത് ജോണ്‍ എബ്രഹാമിനൊപ്പമായിരുന്നുവെന്ന് ബിപാഷ വെളിപ്പെടുത്തുന്നു. ജോണ്‍ എബ്രഹാമുമായുള്ള ബന്ധം ഒരിക്കലും അവസാനിക്കരുതെയെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ബിപാഷ പറയുന്നു. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി എന്തുകൊണ്ടോ ഞങ്ങള്‍ വഴിപിരിഞ്ഞു. അവിവാഹിതയായിരിക്കുന്ന സമയത്ത് തനിക്ക് നിരവധി ആണ്‍സുഹൃത്തുക്കളുണ്ടായിരുന്നു. എല്ലാ കാര്യവും അറിയാവുന്ന സുഹൃത്തുക്കളാണ് ആ സമയത്ത് പിന്തുണ നല്കി കൂടെയുണ്ടായിരുന്നു. മുന്‍കാമുകനുമായി വേര്‍പിരിഞ്ഞതിനു ശേഷം സുഹൃത് ബന്ധം തുടരുകയെന്ന കാര്യം തന്നെ സംബന്ധിച്ച് സാധ്യമല്ലെന്നും ബിപാഷ കൂട്ടിച്ചേര്‍ത്തു.
Post Your Comments