വടക്കന്‍ സെല്‍ഫി എന്ന ഒറ്റചിത്രത്തിലൂടെ സിനിമാ പ്രേക്ഷകര്‍ക്ക് സ്വീകാര്യനായ സംവിധായകനാണ് ജി.പ്രജിത്ത്. വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച പ്രജിത്തിന്റെ രണ്ടാം ചിത്രം മോഹന്‍ലാലിനെ വച്ചായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, ബെന്‍സ് വാസു എന്ന് പേരിട്ടിരുന്ന ചിത്രത്തെക്കുറിച്ച് പിന്നീടു കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നില്ല, എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷിക്കാവുന്ന വാര്‍ത്തയാണ് പുതിയതായി കേള്‍ക്കുന്നത്. ‘ബെന്‍സ് വാസു’ ഉപേക്ഷിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു കോമഡി എന്റെർറ്റൈനെർ ആയിരിക്കും ചിത്രം. ബെന്‍സ് വാസു എന്ന പേരില്‍ 1980-ല്‍ ജയന് നായകനായ ഒരു ചിത്രം ഇറങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
Post Your Comments