ബോളിവുഡിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് കൃതി സനോന്‍. ദില്‍വാലേ എന്ന ഷാരുഖ് ചിത്രത്തിലൂടെ ശ്രദ്ധേയയായ കൃതി ഗോഡ് ഫാദര്‍മാരില്ലാതെ ബോളിവുഡിലേക്ക് എത്തിയ താരമാണ് . സിനിമ രംഗത്ത് നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ച് തുറന്നു പറയുകയാണ് താരം. ബോളിവുഡില്‍ മാത്രമല്ല എല്ലാ മേഖലിയിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് എന്‍ജിനിയര്‍ ആയ കൃതി സനോന്‍ പറയുന്നു. ഒരു ഏജന്‍സി മുഖേന ബോളിവുഡ് സിനിമാ ലോകത്തേക്ക് പ്രവേശിച്ച താന്‍ കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ച് കേട്ടിരുന്നെങ്കില്‍ ഭാഗ്യവശാല്‍ അത്തരത്തിലൊന്നും തനിക്ക് സംഭവിച്ചില്ലെന്ന് കൃതി പറയുന്നു.
”ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ താന്‍ ഏറെ എക്സൈറ്റഡായിരുന്നു. സിനിമയിലേക്ക് താന്‍ പിച്ച വെച്ച് തുടങ്ങുകയായിരുന്നു. മനസില്‍ ഒരു നര്‍ത്തകി ഉള്ള തനിക്ക് ആദ്യ ഗാനം ഒരു വലിയ ഭാഗ്യമായിരുന്നു. എപ്പോഴും സിനിമകളില്‍ നായകന്മാര്ക്കാണ് പ്രധാന്യം. ചിത്രത്തേക്കുറിച്ചുള്ള നിരൂപണങ്ങളില്‍ പോലും നായികമാരെ പരാമര്‍ശിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് അതിന് മാറ്റം കണ്ട് തുടങ്ങിയിരിക്കുന്നു. പ്രേക്ഷകര്‍ കഥകള്‍ക്ക് പ്രാധാന്യം നല്കാന് തുടങ്ങിയതോടെയാണിത്.”
ഷാരുഖ് ഖാന്, മാധുരി ദീക്ഷിത് എന്നിവരുടെ കടുത്ത ആരാധികയാണ് താന്നെന്ന് കൃതി വെളിപ്പെടുത്തുന്നു. ചെറുപ്പകാലം മുതലേ താന്‍ ഷാരുഖിന്റെ ഫാനാണ്. അതുപോലെ തന്നെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കയുടേയും വലിയ ഫാനാണെന്നും താരം പറയുന്നു.
Post Your Comments