ഇഷ്ടമുള്ളതെല്ലാം കഴിക്കാൻ വർഷത്തിൽ രണ്ടു ദിവസമാണ് റാണ ദഗുബാട്ടിയ്ക്ക് കിട്ടുന്നത്. ഒന്ന് പുതുവത്സരത്തിലും മറ്റൊന്ന് മക്കാവിനു യാത്രപോകുമ്പോഴും.ആ ദിവസം ഇഷ്ടമുള്ളതൊക്കെ റാണ കഴിക്കും.ജങ്ക് ഫുഡായ പിസയും ബർഗറും തുടങ്ങി അതിലേറെ ഇഷ്ട്ടമുള്ള മദ്യവും അന്ന് വേണ്ടുവോളം കഴിക്കും.
അപ്പോൾ ബാക്കിയുള്ള ദിവസങ്ങളൊക്കെ റാണ എന്താണ് കഴിക്കുന്നത് എന്ന സംശയം ആർക്കും തോന്നാം. ആ ദിവസങ്ങളിലെ റാണയുടെ ദിനചര്യകൾ കണ്ടാൽ നമ്മൾ ഞെട്ടും.
മസിലുള്ള ശരീരമാണ് അദ്ദേഹത്തിന്റെ ആകെയുള്ള സമ്പാദ്യം അപ്പോൾ അതിനു വേണ്ടിയാണു വർഷത്തിൽ രണ്ടു ദിവസം ഒഴിച്ചുള്ള ബാക്കി ദിവസങ്ങൾ ഉപയോഗിക്കുന്നത്. ബാഹുബലി എത്ര വിയർപ്പൊഴുക്കിയിട്ടാണ് ബെല്ലാല ദേവനെ കീഴ്‌പ്പെടുത്തിയത് . ബാഹുബലിയെ ഒരുപാടു ദ്രോഹിച്ച ആ വില്ലനോട് പ്രേക്ഷകർക്ക് ആരാധന തോന്നാൻ ആ മസിൽ ബോഡി മാത്രം മതി.
ആറടി മൂന്നിഞ്ച് ഉയരവും 102 കിലോ തൂക്കവുമുള്ള ഈ ഹൈദ്രാബാദുകാരൻ ജീവിതത്തിൽ ഏറ്റവുമധികം ശ്രദ്ധ കൊടുക്കുന്നത് ബോഡി ബിൽഡിങ്ങിന് തന്നെ. ഒരുദിവസം രണ്ടു നേരമാണ് റാണയുടെ വർക്ക് ഔട്ട് സമയം .ആഹാരത്തിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നു.തൻ്റെ പ്രൊഫെഷനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് ആഹാരത്തെപ്പോലും റാണ മറക്കുന്നത്.
Post Your Comments