BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് വിശദീകരിക്കാൻ കഴിയാതെ കഴിഞ്ഞ ആ രാത്രികള്‍; സഞ്ജയ്‌ ദത്ത് പങ്കുവയ്ക്കുന്നു

1993 സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട ആയുധക്കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിൽ ആയിരുന്നപ്പോൾ ഭാര്യ മാന്യതയും മക്കളും സഹിച്ച വേദനകൾ പങ്കുവച്ചു ബോളിവുഡ് താരം സഞ്ജയ്‌ ദത്ത്. അച്ഛനെ കാണാതെ വിഷമിച്ച കുട്ടികളെ ആശ്വസിപ്പിക്കാൻ പാടുപെട്ട മാന്യത. നിഷ്കളങ്കരായ കുട്ടികളോട് ജയിലിനെക്കുറിച്ച് എന്തു പറയാൻ. ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് എങ്ങനെ വിശദീകരിക്കാൻ ഇതിനൊന്നും കഴിയാതെ എല്ലാം സഹിച്ച ഭാര്യയെക്കുറിച്ച് സഞ്ജയ്‌ പറയുന്നു.

താന്‍ അകലെയൊരിടത്ത് ഷൂട്ടിങ്ങിന്റെ തിരക്കിലാണെന്നാണ് മക്കളെ മാന്യത വിശ്വസിപ്പിച്ചത്. മക്കളോട് താൻ ജയിലിലാണെന്ന് പറയരുതെന്ന് അറിയിച്ചിരുന്നു. ഫോണ്‍ വിളിക്കാന്‍ റേഞ്ച് ഇല്ലാത്ത മലനിരകളില്‍ ആണ് ഷൂട്ടിംഗ് എന്നും വിശ്വസിപ്പിച്ചു. രണ്ടാഴ്ചയിലൊരിക്കൽ ഫോൺ വിളിക്കാൻ ജയിലിൽ അനുമതി കിട്ടുമായിരുന്നു. അപ്പോൾ വീട്ടിലേക്കു വിളിച്ച് മക്കളോടും ഭാര്യയോടും സംസാരിക്കും. എന്നാല്‍ താന്‍ മക്കൾ വളർന്നുവലുതാകാൻ കാത്തിരിക്കുകയാണെന്നു താരം പറയുന്നു. എന്നിട്ടുവേണം അവരോടു എന്തിനു താന്‍ ജയിലിൽ അടയ്ക്കപ്പെട്ടു എന്നുപറയാനെന്നും സഞ്ജയ്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button