BollywoodCinemaLatest NewsNEWS

ആരാധികയ്ക്ക് കിടിലൻ മറുപടി നൽകി സുശാന്ത് സിംഗ് !

മുംബൈ:സിനിമാ താരങ്ങളോട് ആരാധകർ എങ്ങനെയാണ് പെരുമാറുന്നതെന്ന് പറയാൻ കഴിയില്ല.ആരാധന മൂത്ത് ചിലർ താരങ്ങളെ ഉപദ്രവിക്കാറുമുണ്ട്.

ബോളിവൂഡ്‌ താരം സുശാന്ത് സിംഗിനോട് ആരാധകർ ചെയ്തതെന്താണെന്ന് അറിയേണ്ടേ. അദ്ദേഹം തന്റെ ട്വിറ്ററിലൂടെ സംസാരിക്കുന്നതിനിടെ ഒരു ആരാധിക തന്റെ പ്രണയം തുറന്ന് പറഞ്ഞ് രംഗത്തെത്തി.

ഞാന്‍ നിങ്ങളെ വര്‍ഷങ്ങളായി സ്നേഹിക്കുന്നുണ്ടെന്നും എന്നെ വിവാഹം കഴിക്കാമോ എന്നുമായിരുന്നു ആരാധികയുടെ ചോദ്യം. ആ ചോദ്യത്തിനു താരം ഒരു കിടിലന്‍ മറുപടി നല്‍കി. എന്ത് കൊണ്ടാണ് ഇത്രയും കാലം ഇത് പറയാതിരുന്നത്. ഞാന്‍ ഇതിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് സുശാന്ത് മറുപടി നല്‍കിയത്.ഈ മറുപടിയിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന കേദാര്‍നാഥ് എന്ന സിനിമയിലാണ് സുശാന്ത് സിംഗ് നായകനായി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാനാണ് നായിക.എം.എസ് ധോണി,പി.കെ തുടങ്ങിയവ സുശാന്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button