BollywoodCinemaGeneralLatest NewsNEWSWOODs

ആരാണ് അയാള്‍? ധോണിയെക്കുറിച്ചു ചോദിച്ചപ്പോള്‍ അഭിമുഖത്തിനിടയില്‍ ദേഷ്യപ്പെട്ട് റായ് ലക്ഷ്മി

നിരവധി മലയാള ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് സുപരിചിതയാണ് റായ് ലക്ഷ്മി. ജൂലി 2 എന്ന ചിത്രത്തിലൂടെ ബിടൌണില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുകയാണ് താരം. വളരെ ഹോട്ടായിട്ടാണ് ചിത്രത്തില്‍ റായിലക്ഷ്മിയെത്തുന്നത്. താരങ്ങളുടെ സ്വകാര്യത അറിയാന്‍ ഇപ്പോഴും ആരാധകര്‍ക്ക് കൌതുകമുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും താരങ്ങളുടെ സ്വകാര്യത വാര്‍ത്തയാകാറുണ്ട്‌.

ഇപ്പോള്‍ ബി ടൌന്‍ ചര്‍ച്ച റായി ലക്ഷ്മിയുടെ ഒരു അഭിമുഖമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ്. ധോണി~ റായ് ലക്ഷ്മി പ്രണയം ഒരു കാലത്ത് സെന്‍സേഷണല്‍ വാര്‍ത്തയായിരുന്നു. ധോണിയുടെ വിവാഹം തീരുമാനിച്ച സമയത്ത് നടിയുടേതായി വന്ന പ്രതികരണങ്ങള്‍ വിഷയം ചൂടുപിടിപ്പിക്കുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്സിന്‍െറ ബ്രാന്‍ഡ് അംബാസിഡറായിക്കെയാണ് താരം ധോണിയുമായി അടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അക്കാര്യം ചോദിക്കുന്നത് താരത്തിനിഷ്ടമല്ല. അതിനു തെളിവാണ് പുതിയ ചിത്രത്തിന്‍റെ പ്രേമോശന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ധോണിയെക്കുറിച്ചുള്ള ചോദ്യത്തിന് താരം ദേഷ്യപ്പെട്ടത്.

ആരാണ് അയാള്‍? എന്ന മറുചോദ്യമാണ് നടിയുടെ ഭാഗത്തുനിന്നുണ്ടായത്. ധോണിയുമായുളള പ്രണയതകര്‍ച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി താന്‍ പ്രണയത്തിലായി. എന്നാല്‍ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല. എല്ലാവര്‍ക്കും ധോണിയെക്കുറിച്ചാണ് എഴുതാന്‍ താല്‍പരമെന്നും റായ് ലക്ഷ്മി വിമര്‍ശിച്ചു. അത് സെന്‍സേഷണല്‍ ആവുമെന്നതാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശമെന്നും താരം പറഞ്ഞു. തത്ക്കാലം സിംഗിളായി തുടരാനാണ് തീരുമാനമെന്നും സിനിമയില്‍ മാത്രമാണ് ശ്രദ്ധയെന്നും റായ് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button