തമിഴ് നടന്‍ വിജയെ നായനാക്കി മുരുഗഡോസ് ഒരു ചിത്രം വീണ്ടും ഒരുക്കുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് വിജയുടെ ഹിറ്റ് ചിത്രമായ തുപ്പാക്കിയുടെ രണ്ടാം ഭാഗമല്ലെന്നു സംവിധായകന്‍ വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് എ ആര്‍ മുരുഗദോസ് അടുത്തത് വിജയ് ചിത്രമാണ്. അത് തുപ്പാക്കിയുടെ രണ്ടാംഭാഗം അല്ലെന്നും തുറന്നു പറഞ്ഞത്.
മുരുഗദോസിന്റെ വാക്കുകള്‍ ഇങ്ങനെ..”അടുത്തത് വിജയ് സാറിനെ നായകനാക്കി ചെയ്യുന്ന സിനിമയാണ്. ‘സ്‌പൈഡറി’ന്റെ അവസാനവട്ട തിരക്കുകളിലാണ് ഞാനിപ്പോള്‍. ഒരു പത്ത് ദിവസത്തിന് ശേഷം പുതിയ പ്രോജക്ടിലേക്ക് പൂര്‍ണമായി കടക്കും. തിരക്കഥ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ വിജയ്‌യുടെ കഥാപാത്രവും കഥാപശ്ചാത്തലവുമൊക്കെ തയ്യാറാക്കിയിട്ടുണ്ട്. തുപ്പാക്കി-2 അല്ല അത്. പുതിയ കഥയാണ്. എത്രയുംവേഗം ചിത്രീകരണം ആരംഭിക്കണമെന്നാണ് ആഗ്രഹം. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാന്‍ കഴിഞ്ഞേക്കും.”
Post Your Comments