
മുംബൈ: ബോളിവൂഡിലെ മസിൽമാൻ സൽമാൻ ഖാനിപ്പോൾ തിരക്കിലാണ്.കാരണം ഒരു കുഞ്ഞാണിപ്പോൾ സല്‍മാന്റെ ലോകം.സഹോദരി അർപ്പിതയുടെ മകൻ അഹിലാണ് സൽമാൻ കുടുംബത്തിലെ ഇപ്പോഴത്തെ താരം.
അഹിലിനൊപ്പം ഭക്ഷണം കഴിക്കുകയും കളിക്കുകയും ചെയ്യുന്ന സൽമാൻ്റെ വീഡിയോ ആരാധകര്‍ എറ്റെടുത്തിരുന്നു. ലണ്ടനിൽ നിന്നുള്ള വീഡിയോ സൽമാൻ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത് ഇപ്പോഴിതാ അഹിലിന് വെള്ളം കൊടുക്കുന്ന ചിത്രവും സൽമാൻ പങ്കുവെച്ചിരിക്കുകയാണ്. അഹിലിൻ്റെയും എൻ്റെയും സമയം എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
തീരെ കുട്ടിയായിരിക്കുമ്പോള്‍ സല്മാന് ഖാന്റെ കുടുംബം ദത്തെടുത്തതാണ് അർപ്പിതയെ. സഹോദരന്മാരും അർപ്പിതയും തമ്മില്‍ നല്ല പ്രായ വ്യത്യാസമുളളതിനാല്‍ സഹോദരന്മാര്ക്ക് അർപ്പിതയോട് സ്നേഹക്കൂടുതല് ഉണ്ട്. മുംബൈയിലുള്ള 2014 ല്‍ നടന്ന അർപ്പിതയുടെ വിവാഹം സഹോദരന്മാര് ആഘോഷമാക്കിയിരുന്നു. ബോളിവുഡിനെ ഞെട്ടിക്കുന്ന വിവാഹമായിരുന്നു ഖാന്മാര് അർപ്പിതക്കായി ഒരുക്കിയിരുന്നത്. ഡല്‍ഹി സ്വദേശിയായ ബിസിനസ്സ്മാന്‍ ആയുഷ് ശര്‍മ്മയാണ് അർപ്പിതയെ വിവാഹം കഴിച്ചത്.
Post Your Comments