വിക്രമും തൃഷയും ഒന്നിച്ചഭിനയിച്ച തമിഴിലെ ഹിറ്റ് ചിത്രമായിരുന്നു സ്വാമി.ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ പുറത്തിറക്കുമെന്ന് സിനിമാലോകം അറിയിച്ചപ്പോൾ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആകാംഷയിലായിരിക്കുന്നത് ആരാധകരാണ്.
ചിത്രത്തിൽ തൃഷയ്ക്കൊപ്പം കീർത്തി സുരേഷും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.തുല്യ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. സിങ്കം 3 ക്ക് ശേഷം ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.ചിത്രത്തിലെ ഇരുവരുടെയും കഥാപാത്രങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.തൃഷയുടെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് കഥ മുമ്പോട്ട് പോകുന്നത്.
ഷൂട്ടിംഗ് ഉടനെ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചെന്നൈ,തിരുനെല്‍വേലി, ഡല്‍ഹി, മസൂറി, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരണം നിശ്ചയിച്ചിട്ടുള്ളത്. തെന്നിന്ത്യന്‍ താരസുന്ദരി തൃഷയ്ക്കൊപ്പം മലയാളത്തിന്റെ താരപുത്രി കൂടി ഒരുമിക്കുമ്പോൾ ചിത്രം എങ്ങനെയുണ്ടാവുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മലയാളത്തില്‍ തുടക്കം കുറിച്ച കീര്‍ത്തി ഇപ്പോള്‍ തമിഴകത്തിന്റെ സ്വന്തം താരമായി മാറിക്കഴിഞ്ഞു. തമിഴകത്തിന്റെ സ്വന്തം താരമായ തൃഷയാവട്ടെ ആദ്യ മലയാള ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
Post Your Comments