ഹിന്ദു വിശ്വാസ പ്രകാരം ജീവിക്കുന്ന തനിക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്നു ആവശ്യപ്പെട്ട് യേശുദാസ് കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ വിഷയത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായം പങ്കുവച്ച് സുരേഷ്ഗോപി എംപി.
കെ.ജെ. യേശുദാസിന് ക്ഷേത്രപ്രവേശനം നല്‍കണമെന്നും തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്നും ആരുടേയും വക്താവായിട്ട് പറയുന്നതല്ലെന്നും സുരേഷ്ഗോപി പറഞ്ഞു. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. യേശുദാസിന് മാത്രമല്ല വിശ്വാസികളായ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി കടംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
വിജയ ദശമി ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിന് അവസരം ഒരുക്കണമെന്നാണ് ആവശ്യം. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രത്തില്‍ ഹിന്ദുമതാചാര പ്രകാരം ജീവിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാറുണ്ട്. ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്രാചാരനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ടെന്നും കാട്ടിയാണ് യേശുദാസിന്റെ കത്ത്. സുപ്രീം കോടതി നിയമിച്ച മേല്‍നോട്ട സമിതി അധികാരമേറ്റെടുത്ത ശേഷം ഹിന്ദുമത വിശ്വാസ പ്രകാരം ജീവിക്കുന്ന അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്.
ശബരിമലയിലും മൂകാംബികയിലും ദര്‍ശനം നടത്തിയിട്ടുള്ള യേശുദാസിന് പദ്മനാഭനെ കാണാമെന്നാണ് ഭാരവാഹികളുടെ നിലപാട്.
സ്വാതിതിരുനാള്‍ രചിച്ച പത്മനാഭശതകം ആലപിക്കാനായി ക്ഷേത്രം കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ യേശുദാസിനു പ്രത്യേക വേദിയൊരുക്കും.
Post Your Comments