ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരില് ഒരാളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. നാല് പതിറ്റാണ്ടോളമായി മലയാളസിനിമയിലെ മഹാ വിസ്മയമായി നില്ക്കുന്ന താരം ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകളും വളരെ വലുതാണ്. മൂന്ന് പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള മെഗാ സ്റ്റാര്‍ പ്രധാനപ്പെട്ട ഭാഷകളിലെല്ലാം നിറ സാന്നിധ്യമാണ്. എന്നാല്‍ മമ്മൂട്ടിയ്ക്ക് ആദ്യമായി ലഭിച്ച പ്രതിഫലം എത്രയാണെന്നും ആരാണ് അത് നല്‍കിയതെന്നുമുള്ള കാര്യം അറിയാവുന്നവര്‍ കുറവാണ്.
അഭിനയമോഹവുമായി മലയാള സിനിമയില്‍ ചുവടുവെച്ച മമ്മൂട്ടി ആദ്യ കാലത്ത് ചെറിയ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. 1971 ല്അനുഭവങ്ങള് പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ്മമ്മൂട്ടി വെള്ളിത്തിരയിലെത്തിയത്. 9 വര്‍ഷങ്ങള്‍ പ്രതിഫലമില്ലാതെ മമ്മൂട്ടി അഭിനയിച്ചു. എന്നാല്‍ 1980 ല്‍ പുറത്തിറങ്ങിയ മേള എന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായി.
അഭിനയത്തിനുള്ള ആദ്യ പ്രതിഫലം മമ്മൂട്ടിക്ക് ലഭിച്ച ചിത്രവും മേളയായിരുന്നു. കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത് വന്‍ തരംഗമായി മാറിയ മേളയില്‍ രഘു, ശ്രീനിവാസന്, അഞ്ജലി നായിഡു എന്നിവര്‍ക്കൊപ്പമാണ് പ്രധാന വേഷത്തില്‍ മമ്മൂട്ടിയും എത്തിയത്. നടന് ശ്രീനിവാസനായിരുന്നു മമ്മൂട്ടിയെ മേളിയിലേക്ക് ശുപാര്‍ശ ചെയ്തത്. സംവിധായകന് കെ ജി ജോര്‍ജ്ജ് മികച്ച വേഷം തന്നെ നല്കി. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോളാണ് ആദ്യപ്രതിഫലം മഹാനടനെ തേടിയെത്തിയത്. ആ തുക മമ്മൂട്ടിക്ക് കൈമാറിയത് നടന് ശ്രീനിവാസന് ആയിരുന്നു. മമ്മൂട്ടിക്ക് പ്രതിഫലമായുള്ള 800 രൂപയുടെ ചെക്ക് കെ ജി ജോര്‍ജ്ജ് ശ്രീനിവാസനെ ഏല്‍പ്പിക്കുകയായിരുന്നു.
Post Your Comments