ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്നായിരുന്നു താരറാണി ഐശ്വര്യ റായിയും നടന്‍ വിവേക് ഒബ്‌റോയിയും തമ്മിലുണ്ടായിരുന്ന പ്രണയം. ആ പ്രണയം തന്നെയാണ് വിവേകിന്റെ കരിയറില്‍ വിലങ്ങായി മാറിയത്. സിനിമയില്‍ പ്രവേശിച്ച ആ സമയത്ത് അടുത്ത സൂപ്പര്‍ സ്റ്റാറെന്ന വിശേഷണം നേടി മുന്നോട്ട് കുതിച്ച വിവേകിന്റെ സിനിമാ ജീവിതം മാറി മറിഞ്ഞു. ഐശ്വര്യ സല്‍മാന്‍ പ്രണയവും പ്രണയത്തകര്‍ച്ചയും ബോളിവുഡ് സിനിമയില്‍ നിറഞ്ഞു നിന്ന സമയത്താണ് വിവേക് കടന്നുവരുന്നത്. എന്നാല്‍ സല്‍മാനുമായി പിണങ്ങിയ ഐശ്വര്യ വിവേകുമായി പ്രണയത്തിലായപ്പോള്‍ മുന്‍ കാമുകനായിരുന്ന സല്‍മാന്‍ വിവേകിനെ ഭീഷണിപ്പെടുത്തി. സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന കാര്യത്തെക്കുറിച്ച് വിവേക് തന്നെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. 2003 മാര്‍ച്ച് 31 വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഈ ബന്ധം പുറത്തായി. അതോടുകൂടി ഐശ്വര്യ വിവേകിനെ അവഗണിക്കാന്‍ തുടങ്ങി.
ആ സംഭവം തന്റെ സിനിമാജീവിതത്തെ ബാധിച്ചുവെന്ന് വിവേക് പറയുന്നു. വ്യക്തി ജീവിതത്തിലും ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു ആ ഭീഷണി. ആ സംഭവത്തിന് ശേഷം ലഭിച്ച സിനിമാ ഓഫറുകള്‍ വിവേക് വേണ്ടെന്നു വെക്കുകയായിരുന്നു. അന്ന് വേണ്ടെന്നു വെച്ച ചിത്രങ്ങളും പിന്നീട് സൂപ്പര്‍ഹിറ്റായി മാറി.
Post Your Comments