നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ ആളാണ് പി സി ജോര്‍ജ്ജ്. എന്നാല്‍ ഈ വിഷയത്തില്‍ സിനിമാ മേഖലയിലെ മാഫിയാ ബന്ധമാണ് കാണിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിച്ച സംവിധായകന് ബൈജു കൊട്ടാരക്കരയെ പി സി ജോര്‍ജ്ജ് ഒരു ചാനല്‍ പരിപാടിയില്‍ വിമര്‍ശിച്ചിരുന്നു, തന്നെ അധിക്ഷേപിച്ച പി.സി.ജോര്‍ജിനു മറുപടിയുമായി ബൈജുകൊട്ടാരക്കര രംഗത്ത്.ആരുടെ എങ്കിലും കയ്യില്‍ നിന്നും എന്തെങ്കിലും വാങ്ങിയിട്ട് വായില്‍ തോന്നിയത് വിളിച്ചു പറയാന്‍ ജോര്‍ജ് ആരാണെന്നും അദ്ദേഹം പൂഞ്ഞാറിന്റെ മാത്രം എംഎല്‍എ ആണെന്നും ബൈജു പറഞ്ഞു. ജോര്‍ജ് രൂപം നല്കിയ പാര്‍ട്ടി ജനപക്ഷമല്ല മൃഗ പക്ഷമാണെന്നു ബൈജുകൊട്ടാരക്കര വിമര്‍ശിച്ചു.
ശ്രീ. പി സി ജോര്‍ജിന് ഒരു മറുപടി
ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലില്‍ വന്ന പി.സി ജോര്‍ജിന്റെ അഭിമുഖം കണ്ടു. അതില്‍ എന്നെ വ്യക്തിപരമായി മോശമായി അധിക്ഷേപിച്ചിരിക്കുന്നു.
കേരളാ ഹൈക്കോടതി ജഡ്ജിമാരെ, കേരളാ പൊലീസിനെ,അതിലെല്ലാമുപരി പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കെതിരെ. .മി. ജോര്‍ജ്ജ് നിങ്ങള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ ആണോ അതോ ഗുണ്ടകളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണ്ടാ നേതാവോ? ആരുടെ എങ്കിലും കയ്യില്‍ നിന്നും എന്തെങ്കിലും വാങ്ങിയിട്ട് വായില്‍ തോന്നിയത് വിളിച്ചു പറയാന്‍ നിങ്ങളാര്? താങ്കള്‍ പൂഞ്ഞാറിന്റെ മാത്രം എംഎല്‍എ ആണ്. കേരളത്തിന്റെ മൊത്തം അല്ല. എന്റെ വീടിന്റെ മുമ്ബിലോ നിയമ സഭയുടെ മുമ്ബിലോ ഒന്നും സ്വന്തം കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും വന്നിട്ടില്ല?
ഇതിന്റെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ ശ്രീമതി ഗൗരിയമ്മ യ്ക്ക് പ്രായമായതുകൊണ്ട് ഓര്‍മ്മ കാണില്ല എന്ന് പറഞ്ഞതും ഞാനല്ല? ജീവിക്കാന്‍ വേണ്ടി എച്ചില് എടുക്കുന്ന ഹോട്ടലിലെ പയ്യന്റെ മുഖത്ത് അടിച്ചതും ഞാനല്ല? സ്വന്തം അച്ഛനെ കാണാന്‍ മുഖം മറച്ച് വേദിക്ക് അരികിലേക്ക് വന്ന ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീ ലക്ഷ്മിയെ തടഞ്ഞു നിര്‍ത്തിയതാര്? ശ്രീ ലക്ഷ്മി യുടെ വീട്ടില്‍ ഗുണ്ടകളെ വിട്ടതാര്?
സ്വന്തം വോട്ടര്‍മാരായ പാവം തൊഴിലാളികളുടെ നേര്‍ക്ക് തോക്ക് എടുത്തത് ആര്? നമ്പി നാരായണന്റെ പേരില്‍ കള്ളത്തരം പറഞ്ഞ് ഏഷ്യാനെറ്റ് ചാനലിന്റെ ചര്‍ച്ചയില്‍ നാറിയതാര്? കൂടുതലായി ഒന്നും പറയിക്കരുത് മി. ജോര്‍ജ്ജ്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്കെതിരെ താങ്കള്‍ എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നത്. കാറിലാണ് ആക്രമണം നടന്നത് എന്നതിന് തെളിവെന്ത്. ?മിണ്ടാതെ ഇരുന്ന് എല്ലാം അനുവദിച്ചു കൊടുത്തു? പിന്നീട് കൂത്താടാന്‍ പോയി? ഇങ്ങനെയൊക്കെ പറയാന്‍ മനുഷ്യനായി പിറന്ന ആര്‍ക്കും കഴിയില്ല. നരാധമന് ആണ് നിങ്ങള്‍. നിങ്ങളെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് അബദ്ധം പറ്റി. ഇനി അവര്‍ ചിന്തിക്കട്ടെ! നിങ്ങള്‍ രൂപം നല്കിയ പാര്‍ട്ടി ജനപക്ഷമല്ല മൃഗ പക്ഷമാണ്.
ബൈജു കൊട്ടാരക്കര
Post Your Comments