നര്ത്തകന്, അഭിനേതാവ്, സംവിധായകന് എന്നീ നിലകളില്‍ തന്റേതായ കഴിവ് തെളിയിച്ച താരമാണ് തമിഴ് നടന് പ്രഭു ദേവ. അഭിനയമേഖലയില്‍ നിന്നും ഇടവേലയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. നായകനായും സഹതാരമായും തിളങ്ങിയ പ്രഭുദേവ ആദ്യമായി വില്ലന്‍ വേഷത്തിലെത്തുന്നു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മെര്‍ക്കുറി എന്ന ചിത്രത്തിലാണ് താരം വില്ലനായി എത്തുന്നത്. സനത് റെഢി, ദീപക് പരമേശ്, രമ്യാ നമ്പീശന് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം ടിനുവും ചിത്രസംയോജനം വിവേക് ഹര്ഷനും നിര്‍വഹിക്കും.
എ എല്‍ വിജയ് ഒരുക്കിയ ദേവി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയ താരത്തിന്റെതായി ഹന്‍സികയുടെ നായകനായി ഗുലേബഗവല്ലി, ലക്ഷി മേനോന്റെ നായകനായി യംഗ് മംഗ് സംഗ് തുടങ്ങിയ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
Post Your Comments