കോമഡി മാത്രമല്ല സീരിയസ് റോളുകളൂം തങ്ങൾക്ക് ഇണങ്ങുമെന്ന് തെളിയിച്ചവരാണ് സുരാജ് വെഞ്ഞാറമ്മൂടും സലിം കുമാറുമൊക്കെ.രണ്ടു പേരും അഭിനയത്തിൽ ദേശീയ അവാർഡും സ്വന്തമാക്കിയവരാണ്. ഒന്നുമില്ലാതിരുന്ന കാലം മുതൽ ഇന്ന് വരെയുള്ള അഭിനയ ജീവിതം കൊണ്ട് സുരാജ് എന്ന നടൻ അടുത്തിടെ നേടിയത് കുറെ നല്ല ചിത്രങ്ങളും കഥാപാത്രങ്ങളുമാണ്. എന്നാൽ ദേശീയ അവാർഡ് ജേതാവായ സുരാജിന് വഴിയരികിൽ പൊട്ടിക്കരയേണ്ടി വന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്.
സംഭവം സുരാജ് പറഞ്ഞതിങ്ങനെ,”കോമഡി മാത്രംകൊണ്ട് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഒരു സിനിമ വലിയ മോഹമായിരുന്നു.ആ സമയത്ത് ഒരു പതിനഞ്ച് ദിവസം നീളുന്ന റോളിന്റെ ഓഫര്‍ വന്നു. ഞാന്‍ ട്രൂപ്പിന്റെ പരിപാടികളൊക്കെ ക്യാന്‍സല്‍ ചെയ്ത് റെഡിയായി ബസ്സില്‍ കയറിയപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിക്കുന്നു. സുരാജേ.. ആ റോളില്ല. ഞാന്‍ ബസ്സില്‍ നിന്നിറങ്ങി. തിരുവനന്തപുരത്തെ അരിസ്റ്റോ ജംഗ്ഷന്‍. അവിടെ നിന്ന് ഞാന്‍ കരഞ്ഞു. എത്രയോ നേരം. തിരികെ വീട്ടിലേക്ക് പോകാന്‍ മടി. എനിക്കൊരു റോള്‍ വേണം. അതു മാത്രമാണ് മനസ്സില്‍.അവിടെ നിന്ന് പലരെയും വിളിച്ചു. ഒടുവില്‍ ഒരു സിനിമയില്‍ വേഷം കിട്ടി.ഒരു മുഴുനീള വേഷം.അത് സൂപ്പര്‍ ഹിറ്റായി.ആ സിനിമയാണ് മായാവി.”
ദേശിയ അവാർഡ് ലഭിച്ചപ്പോഴും തനിക്ക് ഞെട്ടലായിരുന്നെന്നു സുരാജ് പറഞ്ഞു.ടി.വിയിൽ അവാർഡിന്റെ നോമിനേഷനിൽ തന്റെ പേര് കാണിച്ചപ്പോൾ സന്തോഷം അടക്കാൻ കഴിഞ്ഞില്ലെന്നും. അവാർഡ് കിട്ടിയില്ലെങ്കിലും സാരമില്ല ഇതുവരെ എത്തിയല്ലോ എന്ന് തോന്നിയിരുന്നു എന്നാല്‍ ദൈവം എനിക്കത് തരാന്‍ തീരുമാനിച്ചെന്നും സുരാജ് പറഞ്ഞു.
Post Your Comments