ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടത്തുന്ന ശുചിത്വ പ്രചാരണ പരിപാടികളിൽ പിന്തുണ തേടി മോഹനലാലിനു നരേന്ദ്ര മോദിയുടെ കത്ത്. മോഹൻലാൽ സ്വച്ഛ ഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷ കണക്കിന് ആളുകളെ ഇതിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് കത്തിൽ പറയുന്നു. ഇതിനായി അല്‌പ സമയം ചിലവഴിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
സെപ്റ്റംബർ 15ന് ആരംഭിച്ച് ഒക്ടോബര്‍ രണ്ടിന് അവസാനിക്കുന്ന സ്വച്ഛത ഹി സേവ (ശുചിത്വം സേവനമാണ്) പരിപാടിയിലേക്കാണ് മോഹന്‍ലാലിനെ ക്ഷണിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഇതിൻ്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്. കേരളത്തിലെ പ്രചാരണത്തിനാണ് മോഹന്‍ലാലിൻ്റെ പിന്തുണ തേടിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഈശ്വരി ഗഞ്ജ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാഷ്ട്രപതി റാം നാഥ് കോവിന്ദ് പദ്ധതി ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ മോഹൻലാൽ എന്ന നടന് ലഭിക്കുന്ന ബഹുമാനം എത്രത്തോളമെന്നു മുൻകൂട്ടി കണ്ടുകൊണ്ടാണ് രാജ്യം മുഴുവൻ സംബന്ധിക്കുന്ന ഒരു പരിപാടിയുടെ ഭാഗമാകാൻ അദ്ദേഹത്തെ പ്രധാനമന്ത്രി ക്ഷണിച്ചിരിക്കുന്നത്.
Post Your Comments