
നിണമണിഞ്ഞ കാൽപ്പാടുകളിലൂടെ മലയാളികളുടെ സ്വന്തം നായകനായി മാറിയ മധു എന്ന മാധവൻ നായര് ഈ മാസം എൺപത്തിനാലാം പിറന്നാൾ ആഘോഷിക്കാൻ പോവുകയാണ്. തൻ്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം.
പലരുടെയും അഭിനയം അന്നും ഇന്നും താൻ ശ്രദ്ധിക്കാറുണ്ടെന്നും തന്നെ എപ്പോഴും വിസ്മയിപ്പിക്കാറുള്ള ഒരു നടനാണ് മോഹൻലാലെന്നും ഒപ്പം അഭിനയിക്കുമ്പോഴും അത് തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല മലയാളത്തിലെ നായികമാരിൽ തനിക്കു ഏറെ ഇഷ്ട്ടമുണ്ടായിരുന്ന ഒരു നടിയായിരുന്നു അന്തരിച്ച ശ്രീവിദ്യ.ഇവർ രണ്ടുപേരുടെയും ചിത്രങ്ങൾ കാണാറുണ്ട് .
ഇതുവരെയുള്ള അഭിനയ ജീവിതത്തിൽ ഒട്ടേറെ ആളുകൾ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഇന്നും അഭിനയം തുടർന്ന് പോകുന്നതും അതുകൊണ്ടുമാത്രമാണെന്നും ആരെയും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments