മലയാള സിനിമയിൽ ഈ വർഷം കുറേ യുവ നായകന്മാർ അച്ഛനായി.അക്കൂട്ടത്തിൽ ഒരാളാണ് വിനീത് ശ്രീനിവാസനും. ഒരു ആൺകുട്ടിയുടെ അച്ഛനായതിൻ്റെ സന്തോഷത്തിലാണ് വിനീത്.ഇതുവരെ കുഞ്ഞിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നില്ല.
എന്നാൽ മകൻ ‘വിഹാൻ ദിവ്യ വിനീതി’നോടൊപ്പം നിൽക്കുന്ന ചിത്രമാണ് ആരാധകർക്കായി വിനീത് പങ്കുവെച്ചിരിക്കുന്നത്.
തൻ്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന വിഹാൻ്റെ ചിത്രം വിചിത്രമായ ഒരു അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. “രാവിലെ 7 മണിയായി എയർപോർട്ടിലെത്താൻ ഞാൻ ഇപ്പോൾ തന്നെ ലേറ്റ് ആണ്. പക്ഷേ, കുഞ്ഞിങ്ങനെ നെഞ്ചിൽ കിടന്നുറങ്ങുമ്പോൾ ഒരിഞ്ചുപോലും പോകാൻ സാധിക്കുന്നില്ല”. ഭാര്യ ദിവ്യ പകർത്തിയ ചിത്രമാണിത്.2012 ലാണ് സുഹൃത്തുക്കളായ വിനീതും ദിവ്യയും വിവാഹിതരായത്
Post Your Comments