സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെഴുതിയ കത്തിന് മറുപടിയുമായി മോഹന്‍ലാല്‍. സ്വച്ഛ് ഭാരത് പദ്ധതിയെ താന്‍ പിന്തുണക്കുന്നുവെന്നും ശുചിത്വ ഭാരത നിര്‍മാണത്തിന് സ്വയം സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന നിലയില്‍ നാം എല്ലാവരും രാജ്യത്തെയോര്‍ത്ത് അഭിമാനിക്കണമെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.
കത്തിന്റെ പൂർണരൂപം വായിക്കാം;
ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന നിലയില്‍ നാം എല്ലാവരും രാജ്യത്തെയോര്‍ത്ത് അഭിമാനിക്കണം. ഈ രാജ്യമാണ് നമ്മുടെ ‘വീടെ’ന്നും ഈ ‘വീടാ’ണ് സ്വത്വമെന്നും തിരിച്ചറിയണം. ഇതുകൊണ്ട് തന്നെ നമ്മുടെ ‘വീട്’ ശുചിയായി സൂക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണ്. ഇത് നമ്മുടെ വീട് സന്ദര്‍ശിക്കുന്ന അതിഥികളെയും ആനന്ദിപ്പിക്കും. നമ്മുടെ ‘വീട്’ മലിനമാക്കില്ലെന്നും വൃത്തിയായി സൂക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കാന്‍ രാഷ്ട്രപിതാവിന്റെ ജന്മദിനത്തോളം സവിശേഷമായ മറ്റൊരു ദിനമില്ല. അങ്ങിനെ ചെയ്യുകയാണെങ്കില്‍ ഈ ദീപാവലിയില്‍ നമ്മുടെ വീട് മറ്റ് ഏത് വര്‍ഷങ്ങളേക്കാളും തെളിമയോടെ പ്രകാശിക്കും. ഞാന്‍ സ്വച്ഛ് ഭാരതിന് പിന്തുണയേകുന്നു. സ്വയം സമര്‍പ്പിക്കുന്നു.
നമുക്ക് ഒരു പുതിയ ഇന്ത്യ പടുത്തുയര്‍ത്താം
ജയ് ഹിന്ദ്
Post Your Comments