അടുത്തിടെ സോഷ്യൽ മീഡിയകൾ വഴി ലോകത്തിലെ പലസ്ഥലങ്ങളിലും ഹിറ്റായ ഗാനമാണ് ജിമിക്കി കമ്മൽ. വെളിപാടിൻ്റെ പുസ്തകം എന്ന മോഹൻലാൽ സിനിമയിലെ ‘എൻ്റെമ്മേടെ ജിമിക്കി കമ്മൽ’ എന്ന ഗാനം ഹിറ്റാകാൻ ഇത്ര കാരണം പാട്ടിലെ വരികളാണ്.
അനിൽ പനച്ചൂരാൻ്റെ വരികളാണ് ജിമിക്കി കമ്മൽ എന്ന ഗാനത്തിലേത്. എന്നാൽ ആദ്യത്തെ നാലു വരികൾ അദ്ദേഹമെഴുതിയതല്ല എന്ന് റിപ്പോർട്ടുകൾ വന്നു . ഗാനത്തെ മികച്ചതാക്കിയ ആ വരികൾ പിന്നെ ആരുടേത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ് . സിനിമയുടെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിൻ്റെ പത്താം ക്ലാസ്സുകാരി മകൾ സൂസന്ന യാണ് ആ വരികളുടെ ഉടമ.
ഞാറയ്ക്കല്‍ പെരുമ്പള്ളിയിലെ സ്കൂളില്‍ പഠിക്കുന്ന സൂസന്ന കൂട്ടുകാര്‍ പാടി നടക്കുന്ന പാട്ട് പിതാവിൻ്റെ മുന്നിലെത്തിക്കുകയായിരുന്നു. തുടക്കം ചെണ്ടയുടെ താളത്തില്‍ തുടങ്ങുന്ന പാട്ട് ബെന്നിക്ക് ഇഷ്ടപ്പെട്ടതോടെ സംവിധായകനെ വിവരം അറിയിക്കുകയായിരുന്നു.
Post Your Comments