CinemaLatest NewsMollywoodNEWS

ഇടവേളകൾക്ക് ശേഷം സന്തോഷ് ശിവൻ വീണ്ടും മലയാളത്തിലേക്ക്

അനന്തഭദ്രം എന്ന ഒറ്റ ചിത്രത്തോടെ തന്നെ സംവിധാനമികവിൻ്റെ ആള്‍രൂപമായ സന്തോഷ് ശിവന്‍ ഉറുമിയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു.ഇത്തവണ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് അദ്ദേഹത്തിൻ്റെ നായകന്‍.

എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത സ്പൈഡര്‍ ആണ് സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിച്ച അവസാന ചിത്രം. സന്തോഷ് ശിവൻ്റെ ആദ്യ തെലുങ്ക് സിനിമയാണ് സ്പൈഡര്‍. മഹേഷ് ബാബു കേന്ത്രകഥാപാത്രമായ സ്പൈഡര്‍ തമിഴിലും തെലുങ്കിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
തുപ്പാക്കിക്ക് ശേഷം എ.ആര്‍ മുരുകദോസും സന്തോഷ് ശിവനും ഒന്നിക്കുന്ന ചിത്രമാണ് സ്പൈഡര്‍.കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സ്പൈഡറിൻ്റെ ഓഡിയോ ലോഞ്ചിനിടെയാണ് തൻ്റെ ഭാവി സിനിമകളെ കുറിച്ച്‌ സന്തോഷ് ശിവന്‍ പറഞ്ഞത്.

പരീക്ഷണ സിനിമകളോടാണ് തനിക്ക് താൽപര്യമെന്നും അങ്ങനെയുള്ള ചിത്രങ്ങള്‍ സ്വയം നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ മമ്മൂട്ടിയെ നായകനാക്കി ഒരു മലയാള സിനിമ ചെയ്യുന്നതായും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button