റേഷന്‍ കാര്‍ഡില്‍ സ്വന്തം മുഖമല്ല, പകരം ബോളിവുഡ് നടി!

സ്വന്തം റേഷന്‍ കാര്‍ഡില്‍ തന്‍റെ മുഖമല്ലാതെ മാറ്റൊരാളുടെ മുഖം വന്നാല്‍ ശരിക്കും നമ്മള്‍ അമ്പരക്കുന്നത് പതിവാണ്, അപ്പോള്‍ നമുക്ക് പകരം റേഷന്‍ കാര്‍ഡില്‍ ഒരു ബോളിവുഡ് നടി പ്രത്യക്ഷപ്പെട്ടാലോ? എന്നാൽ അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ് തമിഴ് നാട്ടിലെ സേലത്ത്. സരോജം എന്ന വീട്ടമ്മയുടെ റേഷന്‍ കാര്‍ഡില്‍ കാജല്‍ അഗര്‍വാള്‍ ചിരിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. തമിഴ്‌നാട് സർക്കാർ വിതരണം ചെയ്ത റേഷൻ കാര്‍ഡിലാണ് ഇങ്ങനെയൊരു വിചിത്രമായ സംഭവം നടന്നത്. പലരുടെയും പേരുകളും ഫോട്ടോകളും റേഷന്‍ കാര്‍ഡില്‍ മാറി പോകാറുണ്ടെങ്കിലും ഒരു സിനിമാ താരത്തിന്‍റെ ഫോട്ടോ മറ്റൊരാളുടെ റേഷന്‍ കാര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത് അപൂര്‍വ്വ സംഭവമാണ്.

Share
Leave a Comment