Latest NewsMollywoodNEWS

രാമലീലക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: മറുപടിയുമായി ആരാധകര്‍

ഈ മാസം 28 ന് റിലീസിന് ഒരുങ്ങിയിരിക്കുന്ന ദിലീപ് ചിത്രം രാമലീലയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ആൾക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഫാൻസ് അസോസിയേഷൻ രംഗത്തെത്തി.

ചിത്രം റിലീസ് ചെയ്താല്‍ തീയേറ്ററുകള്‍ക്ക് നേരെ അക്രമം ഉണ്ടാകുമെന്നും, ചിത്രത്തിനെ വ്യാജനാക്കണമെന്നുള്ള രീതിയില്‍ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ആരാധകരുടെ പ്രതികരണം. ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് സൈറ്റ് വഴിയാണ് മറുപടി നല്‍കിയിരിക്കുന്നത്.

കേരളത്തിലെ തീയേറ്ററുകൾ തകർക്കാൻ ആഹ്വാനം ചെയ്യുന്നതിന് ഇയാൾക്കെതിരെ നടപടി എടുക്കാന്‍ കേരളപോലീസിനോട് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്. തീയേറ്ററുകള്‍ക്ക് നാശനഷ്ടം ഉണ്ടായാലോ, രാമലീലയുടെ വ്യജപതിപ്പുകള്‍ വന്നാലോ അതിന്‍റെ ഉത്തരവാദിത്തം രാമലീലക്കെതിരെ പോസ്റ്റിട്ട വ്യക്തിക്കാണെന്നും കുറിപ്പിൽ പറയുന്നു. കുറിപ്പിന് താഴെ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടത്തിന്‍റെ പേരാണ് കൊടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button