മലയാള സിനിമയില്‍ നടിമാര്‍ ചൂഷണം ചെയ്യുന്നുവെന്ന് വിധു വിന്‍സെന്റ്. വനിതാ താര സംഘടന ആയ ഡബ്ല്യുസിസിയില്‍ വരുന്ന പരാതികള്‍ ഞെട്ടിക്കുന്നതാണെന്നും വിധു വിന്‍സെന്റ് പറയുന്നു. പ്രതിഫലം നല്‍കാത്തതു മുതല്‍ രാത്രിയില്‍ റൂമിലേക്ക് വിളിക്കുന്ന സംഭവങ്ങള്‍ വരെയുണ്ട് ആ പരാതികളില്‍. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ കൂടിയെന്നോ കുറഞ്ഞെന്നോ താന്‍ കരുതുന്നില്ലയെന്നും വിധു പറയുന്നു.
”ഇപ്പോള്‍ കൂടുതലായി സ്ത്രീകള്‍ അതേക്കുറിച്ച് പരാതിപ്പെടാന്‍ തയ്യാറാകുന്നുണ്ട് എന്നതാണ് വാസ്തവം. അത് സിനിമാ രംഗത്ത് നിലവില്‍ ഉള്ള സംഘടനകള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഞങ്ങള്‍ക്ക് ലഭിക്കുന്ന പരാതികള്‍ പലതും അവിശ്വസനീയമാണ്. മലയാള സിനിമയിലെ പല പ്രമുഖരുടെയും മുഖംമൂടി പിച്ചിച്ചീന്തുന്നവയാണ് അവയില്‍ പലതും. ഇതൊക്കെ ചെയ്തിട്ടും ഇവര്‍ക്കെങ്ങനെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാനാകുന്നു എന്നതാണ് അത്ഭുതം. ഇന്നസെന്റിനെ പോലുള്ളവര്‍ ‘അതൊക്കെ പണ്ടായിരുന്നു’ എന്നു പറയുന്നത് കേള്‍ക്കുമ്ബോള്‍ ഇവരൊന്നും ഇവിടെയല്ലേ ജീവിക്കുന്നത് എന്നാണ് തോന്നുന്നത്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണാനുള്ള വിവേകമില്ലേ ഇവര്‍ക്ക്. ഇത് പുതിയൊരു കാര്യമല്ല. ദീര്‍ഘകാലമായി തുടരുന്നതാണ്. എന്നാല്‍, ഇനിയത് സാധ്യമല്ല. തോറ്റുമടങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല. ആത്മാഭിമാനമുള്ള, വര്‍ഗബോധമുള്ള സ്ത്രീയുടെ ശബ്ദമാണിത്. പലരും ശക്തമായ പരാതികളുമായി രംഗത്തെത്തുന്നുണ്ട്. പ്രത്യേകിച്ചും പുതിയ തലമുറയില്‍ പെട്ടവര്‍. അതുകൊണ്ടുതന്നെ ഇതുവരെ നടന്നിരുന്നത് ഇനിയും തുടരാന്‍ അനുവദിക്കുന്ന പ്രശ്നമില്ല”. വിധു ഒരു മാധ്യമത്തോട് പ്രതികരിച്ചു
Post Your Comments