CinemaGeneralLatest NewsMollywoodNEWSWOODs

പള്‍സര്‍ സുനിയെ അറിയുമോ എന്നതില്‍ വ്യക്തത വരുത്തി കാവ്യാമാധവന്റെ വെളിപ്പെടുത്തല്‍; ജാമ്യാപേക്ഷയുമായി കോടതിയിലേക്ക്

കൊച്ചിയില്‍ യുവനടി ആക്രമിച്ച സംഭവത്തില്‍ പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് നടി കാവ്യാ മാധവന്‍. കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസുമായി ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ജാമ്യാപേക്ഷയില്‍ കാവ്യ വ്യക്തമാക്കുന്നു. പൊലീസ് നിരവധി തവണ ഫോണില്‍ വിളിച്ചുവെന്നും കാവ്യ പറയുന്നു. കേസുമായി ബന്ധപ്പെട്ട് അന്വെഷണ സംഘവുമായി പൂര്‍ണമായും സഹകരിക്കാമെന്നും കാവ്യ അറിയിച്ചിട്ടുണ്ട്. അഡ്വ. രാമന്‍പിള്ള മുഖേനെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പള്‍സര്‍ സുനിയേ അറിയില്ലെന്നും കാവ്യ പറയുന്നു. ഒന്നാം പ്രതി പറയുന്നത് മാത്രമാണ് പോലീസ് ഇപ്പോഴും വിശ്വസിക്കുന്നത്.

കൂടാതെ അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനം കാവ്യ ഉന്നയിച്ചു. പോലീസ് നിയമ വിരുദ്ധ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. സഹോദരനെയും മാതാപിതാക്കളെയും അവര്‍ ഭീഷണിപ്പെടുത്തി. പോലീസിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കേസില്‍ പ്രതിയാക്കുമെന്നു ഭീഷണിയുണ്ടെന്നും കാവ്യ പറഞ്ഞു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കാവ്യയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button