CinemaGeneralLatest NewsMollywoodNEWSWOODs

ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞാന്‍ കള്ള ആക്ടിങ് ചെയ്തത്; മമ്മൂട്ടി

ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് കള്ള ആക്ടിംഗ് നടത്തിയതെന്നു മമ്മൂട്ടി. മമ്മൂട്ടിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ഹരികൃഷ്ണന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു സംഭവം. ചിത്രത്തില്‍ ജൂഹി ചൗള ഉണ്ടാക്കി കൊണ്ടുവരുന്ന ഉപ്പും എരിവും കൂടുതലുള്ള ഭക്ഷണം കഴിക്കുന്ന രംഗമുണ്ട്. പക്ഷേ ക്യാമറയ്ക്കു മുന്നില്‍ ഇരുന്നപ്പോള്‍ വിളമ്പിയത് സാധാരണയിലും നല്ല രുചിയുള്ള ഭക്ഷണമാണ്. നല്ല ഭക്ഷണത്തെ കുറ്റം പറയാന്‍ അന്നും ഇന്നും തനിക്ക് സങ്കടമാണെന്നു മമ്മൂട്ടി പറയുന്നു. പക്ഷേ കുറ്റം പറയുന്നതാണ് സീന്‍. നല്ല ഭക്ഷണം നല്ല രുചിയോടെ കഴിക്കുന്നു. എന്നിട്ട് ചീത്ത ഭക്ഷണമാണെന്ന മട്ടില്‍ അഭിനയിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് താ ന്‍ കള്ള ആക്ടിങ് ചെയ്തതെന്നു മമ്മൂട്ടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button