BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

അശ്ലീല വാക്കുകള്‍, അമിതമായ ശബ്ദം… താരറാണിയുടെ ചിത്രത്തിന് പത്ത് കട്ട്

ബോളിവുഡ് താര റാണി കങ്കണ റണാവത്തിന്റെ പുതിയ ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്റെ വെട്ടിമാറ്റല്‍. ഏതാണ്ട് പത്തോളം സ്ഥലത്ത് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കത്രിക വെച്ചതായി റിപ്പോര്‍ട്ടുണ്ട്. അമിതമായ ലൈംഗികത പ്രദര്‍ശിപ്പിച്ചെന്ന കാരണത്താലാണ് പുതിയ സിനിമയായ സിമ്രാന് കത്രിക വച്ചതെന്ന് സൂചന.

സിനിമയിലെ ചില അശ്ലീല വാക്കുകള്‍, കങ്കണയുടെ അമിതമായ ശബ്ദം തുടങ്ങിയവയാണ് വെട്ടിമാറ്റിയത്. ലൈംഗിക ബന്ധത്തിനിടെയുള്ള അശ്ലീല ശബ്ദമുള്‍പ്പെടെ വെട്ടിമാറ്റിയെന്നു ഡെക്കാന്‍ ക്രോണിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. സിനിമയില്‍ യഥാര്‍ഥത്തില്‍ അത്തരമൊരു ശബ്ദത്തിന്റെ ആവശ്യമില്ലെന്നും അത് ആളുകളെ വഴിതെറ്റിക്കുമെന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദ്ദേശം.

ഡയരക്ടര്‍ ഹന്‍സാല്‍ മെഹ്തയുടെ സിനിമയാണ് സിമ്രാന്‍. സിനിമയിലെ ലൈംഗിക അതിപ്രസരം റിലീസിന് മുന്നേ സംസാരവിഷയമായിരുന്നു. എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് കത്രികവെച്ചതോടെ പ്രേക്ഷകരില്‍ ഇടിവുണ്ടാകുമെന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments


Back to top button