സ്റ്റേറ്റിനകത്തുള്ള യുദ്ധമാണ് നമ്മള് നിര്‍ത്തേണ്ടതെന്ന് നടന് മോഹന്‍ലാല്‍. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം ഇത് അഭിപ്രായപ്പെട്ടത്. നമ്മളൊക്കെ വളരെ സേഫ് സോണിലാണ് ജീവിക്കുന്നതെന്നും നമുക്കറിയാത്ത ഒരുപാടു കാര്യങ്ങള്‍ പട്ടാളക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലൊന്നും അത് അറിയുന്നില്ല. ഇന്റേണല്‍ പൊളിറ്റിക്സും കാര്യങ്ങളും ഒക്കെയുണ്ടെങ്കിലും വെളിയില്‍നിന്നും ആരും വന്നു നമ്മളെ ശല്യപ്പെടുത്തുന്നില്ല. അതിനുള്ള കാരണം നമ്മുടെ പട്ടാളക്കാര്‍ ആണ്. ഇതൊക്കെ മനസ്സിലാക്കി കഴിഞ്ഞാല്‍, സ്റ്റേറ്റിനകത്തുള്ള യുദ്ധമാണ് നമ്മള് നിര്‍ത്തേണ്ടതെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ”ബറ്റാലിയന് ഉള്ള ഇടങ്ങളിലൊക്കെ പോകാറുണ്ട്, മൂന്നും നാലും മാസം അവര്‍ക്കൊപ്പം താമസിക്കാറുണ്ട്. തീര്‍ച്ചയായും അതൊരു പ്രൗഡ് മൊമന്റാണ്. അവരുടെയൊരു ഭാഗമായി മാറി എന്നത്. അവര്‍ നമുക്കറിയാന്‍ കഴിയാത്ത എന്തുമാത്രം കാര്യങ്ങളാണ് ചെയ്യുന്നത്.”
ബ്ലോഗ് എഴുതുന്നതിനെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. ”നമ്മള് പലപ്പോഴും ബ്ളോഗുകളില്‍ എഴുതുന്ന പല കാര്യങ്ങളും ആളുകള്‍ തെറ്റിദ്ധരിക്കാം, ചില ആളുകള്‍ക്ക് ഇഷ്ടപ്പെടാതിരിക്കാം, നിങ്ങള്‍ക്ക് ഇഷ്ടമെന്നു കരുതുന്ന കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. മറ്റൊരാളുടെ ഇഷ്ടം നോക്കിയിട്ടല്ലല്ലോ ഒരാള്‍ സംസാരിക്കുന്നത്. ഇപ്പോള്‍ കമലഹാസനു കാര്യം പറയാന്‍ തോന്നിയാല്‍ പറയും, അത് അയാളുടെ ഇഷ്ടമാണ്. നിങ്ങള്‍ക്കു പറയാന്‍ താല്‍പ്പര്യമുള്ള കാര്യങ്ങള്‍ നിങ്ങള്‍ പറയുക, അതിനൊരു സെലിബ്രറ്റി ആകണമെന്നൊന്നുമില്ല. പിന്നെ സെലിബ്രിറ്റികള്‍ പറയുമ്പോള്‍ അതിനു കൂടുതല്‍ ശ്രദ്ധകിട്ടും, കൂടുതല്‍ വിമര്‍ശിക്കപ്പെടാനും സാധ്യതയുണ്ട്”.
Post Your Comments