കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനു പിന്തുണയുമായി നിരവധി താരങ്ങളും സംവിധായകരും രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ മുതിര്‍ന്ന താരം കൊല്ലം തുളസിയാണ് ദിലീപിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ദിലീപിനെ ജയിലില്‍ എത്തി സന്ദര്‍ശിച്ച ശേഷം ദിലീപിന് തന്റെ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തിരിക്കുകയാണ് കൊല്ലം തുളസി. ദിലീപ് എനിക്ക് എന്റെ മകനെ പോലെയാണെന്നും കൊല്ലം തുളസി പറയുന്നു.
സിനിമ ഇല്ലാതിരുന്ന കാലത്തും രോഗാവസ്ഥ സമയത്തും തനിക്ക് സിനിമയില്‍ അവസരം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്തത് ദിലീപ് ആയിരുന്നു. ദിലീപിനെ എതിരെ പൊലീസ് കാണിക്കുന്ന തെളിവുകള്‍ ദുര്‍ബലമാണ്. അക്രമിക്കപ്പെട്ട നടിയുമായും നിലവില്‍ നല്ല ബന്ധമാണ് ഉള്ളതെന്നും കൊല്ലം തുളസി പറഞ്ഞു. രണ്ടു പേരും എന്റെ മുന്നില്‍ തുല്ല്യരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments