സിനിമാ താരങ്ങള്‍ ക്രിക്കറ്റ് ടീം ഉടമകള്‍ ആകുന്നത് ഇന്ത്യന്‍ പ്രീമിയം ലീഗിലൂടെ നമ്മള് കണ്ടു കഴിഞ്ഞതാണ്. കഴിഞ്ഞദിവസത്തെ ചര്‍ച്ചകളില്‍ ഒന്ന് കേരള കോബ്രാസ് എന്ന ഫുട്സാല്‍ ടീമിന്റെ സഹഉടമസ്ഥ സണ്ണി ലിയോണ്‍ ആയതാണ്. ഇപ്പോഴിതാ ബാഹുബലിതാരം റാണയും ഒരു ഫുട്സാല്‍ ടീമിന്റെ സഹഉടമസ്ഥനായിരിക്കുകയാണ്.
തെലുഗ് ടൈഗേര്‍സ് എന്ന പ്രീമിയര്‍ ഫുട്സാല്‍ ടീമിനെയാണ് റാണ സ്വന്തമാക്കിയത്. ഇന്നാണ് ഫുട്സാല്‍ ലീഗ് ആരംഭിക്കുന്നത്. മുംബൈ, ബംഗളൂരു, ദുബായ് എന്നിവയാണ് വേദികള്‍. സണ്ണി ലിയോണിന്റെയും റാണയുടേയും മാതൃകയില്‍ നിരവധി സിനിമാ താരങ്ങള്‍ കായിക മേഖലയില്‍ പണം മുടക്കാന്‍ തയ്യാറാവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിഷേക് ബച്ചന്, പ്രീതി സിന്റെ, ജോണ്‍ എബ്രഹാം ചിരഞ്ജീവി എന്നീ താരങ്ങള്‍ നേരത്തെ തന്നെ കായിക മേഖലയുടെ ഭാഗമായി കഴിഞ്ഞിരുന്നു.
Post Your Comments