CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

ലാല്‍ജോസിനോട്‌ മമ്മൂട്ടി ദേഷ്യപ്പെടാന്‍ കാരണം ശോഭന..!

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ദേഷ്യം വരുന്ന പ്രകൃതക്കാരനാണ്. നിസാരമായ ചില സംഭവങ്ങളില്‍ പോലും അദ്ദേഹം പെട്ടന്ന് പ്രതികരിക്കാറുണ്ട്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ആ ദേഷ്യം മാറുകയും ചെയ്യും. ഒരിക്കല്‍ തന്നോട് മമ്മൂട്ടി ദേഷ്യപ്പെട്ട സംഭവം സംവിധായകന്‍ ലാല്‍ ജോസ് പങ്കുവയ്ക്കുന്നു.

കമല്‍ സംവിധാനം ചെയ്ത മഴയത്തു മുന്‍പെയുടെ ഷൂട്ടിനിടയിലായിരുന്നു സംഭവം. ഒരു സീനെടുത്തപ്പോള്‍ ശോഭനയ്ക്ക് പൊട്ടുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ആ സീനിന്റെ ബാക്കി എടുത്തപ്പോള്‍ ശോഭന പൊട്ടു വച്ചിരുന്നു. മമ്മൂട്ടിയാണ് ഈ തെറ്റ് കണ്ടുപിടിച്ചത്. അതായത് ശോഭന വീട്ടില്‍ നിന്നിറങ്ങുന്ന സീനില്‍ നെറ്റിയില്‍ പൊട്ടുണ്ടായിരുന്നില്ല. എന്നാല്‍ തിരിച്ച് വീട്ടിലേക്ക് കയറുമ്പോള്‍ പൊട്ട് കാണുകയും ചെയ്തതു. ഈ റെറ്റ് കണ്ടുപിടിച്ച മമ്മൂട്ടി ആരാണ് കണ്ടിന്യൂവിറ്റി നോക്കുന്നതെന്നും ചോദിച്ചു ദേഷ്യപ്പെടുകയായിരുന്നു. ചിത്രത്തിന്‍റെ കണ്ടിന്യൂവിറ്റി നോക്കുന്നത് ഞാനാണെന്ന് പറഞ്ഞപ്പോള്‍ എവിടെ നോക്കിയാണെന്നും ചോദിച്ച് ചീത്തവിളി തുടങ്ങിയെന്നും ലാല്‍ ജോസ് പറയുന്നു.

മമ്മൂട്ടിയുടെ ദേഷ്യം രൂക്ഷമാകുന്നതിനിടയില്‍ സംവിധായകന്‍ കമല്‍ വിഷയത്തില്‍ ഇടപെട്ട് രംഗം ശാന്തമാക്കിയെന്നും ലാല്‍ പറഞ്ഞു. എന്നാല്‍ അരുമ ശിഷ്യനെ ചീത്ത പറയാന്‍ പോലും സമ്മതിക്കില്ലല്ലോ എന്നായിരുന്നു മമ്മൂട്ടി കമലിനോടു അപ്പോള്‍ പ്രതികരിച്ചതെന്നും ലാല്‍ജോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button