പൂണെയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിലിം ആര്‍ക്കേവ്സില്‍ നിന്ന് അമൂല്യമായ ചലച്ചിത്രങ്ങളുടെ പ്രിന്റുകള്‍ നഷ്ടപ്പെട്ടതായി ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസം സത്യജിത് റേയുടേത് ഉള്‍പ്പടെ 9200 ഫിലിം പ്രിന്റുകള്‍ നാഷണല്‍ ഫിലിം ആര്‍ക്കേവ്സില്‍ നിന്ന് കാണാതായെന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ശബാന ആസ്മി രംഗത്ത്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതലയുള്ള സ്മൃതി ഇറാനിയോടാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ശബാന ആസ്മി ആവശ്യപ്പെട്ടത്.
പൂണെയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിലിം ആര്‍ക്കേവ്സില്‍ നിന്ന് അമൂല്യമായ ചലച്ചിത്രങ്ങളുടെ പ്രിന്റുകള്‍ നഷ്ടപ്പെട്ടതായി ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവരാവകാശ രേഖ പ്രകാരം കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ 9200 ഫിലിം പ്രിന്റുകളാണ് ആര്‍ക്കേവ്സില്‍ നിന്നും കാണാതായതെന്നും സത്യജിത് റേയുടെ മഹത്തായ സൃഷ്ടികളായ പഥേര്‍ പാഞ്ചാലി, അപരാജിതോ, ചാരുലത, മഹ്ബൂബ് ഖാന്റെ മദര്‍ ഇന്ത്യ, രാജ് കപൂറിന്റെ മേരാ നാം ജോക്കര്‍, ആവാരാ, മൃണാള്‍ സെന്നിന്റെ ഭുവന് ഷോം, ഗുരു ദത്തിന്റെ കാഗസ് കേ ഫൂല് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമൂല്യമായ സമ്പത്താണ് ഇവയെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ട്വീറ്റില്‍ ശബാന ആസ്മി പറയുന്നു. സംഭവം ഗൗരവമുള്ളതാണെന്നും അന്വേഷണം നടത്തണമെന്നും ശബാന ആസ്മി ആവശ്യപ്പെട്ടു. ആര്‍ക്കേവ്സില്‍ നിന്ന് 51,500 ഫിലിം കാനുകളും നഷ്ടമായിട്ടുണ്ട്.
Post Your Comments