കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പറയുന്നതിന്റെ പേരില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ പഴി കേട്ട താരമാണ് പൃഥ്വി രാജ്. ഇന്നും പലരും പൃഥ്വിയെ ഇംഗ്ലീഷിന്റെ പേരില്‍ കളിയാക്കാറുണ്ട്. ഫെയ്സ്ബുക്കിലെങ്ങാനും ഇംഗ്ലീഷില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ മതി ഉടന്‍ വരും ട്രോളുകള്‍.എന്നാല്‍ പൃഥ്വിയുടെ ഇംഗ്ലീഷിലെ പ്രാവിണ്യം കേട്ട് ഞെട്ടിയ ഒരു ഹോളിവുഡ് നടന്റെ വിശേഷമാണ് പുതിയ വാർത്ത. പൃഥ്വിയുടെ പുതിയ ചിത്രമായ ആദം ജോണിൽ ഒപ്പം അഭിനയിച്ച രാഹുല്‍ മാധവാണ് ലൊക്കേഷനില്‍ വച്ചുണ്ടായ രസകരമായ അനുഭവം പങ്കുവച്ചത്.
ചിത്രത്തില്‍ പൊലീസുകാരുടെ വേഷത്തില്‍ അഭിനയിക്കാന്‍ എത്തിയ ഇംഗ്ലീഷ് താരങ്ങളാണ് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് ഞെട്ടിയത്. അവര്‍ പറഞ്ഞ ഡയലോഗിലെ വ്യാകരണ പിശക് പൃഥ്വി തിരുത്തിക്കൊടുക്കുകയായിരുന്നു. ഇത് കണ്ട് ഹോളിവുഡ് താരം ഞെട്ടിയെന്നും രാഹുല്‍ പറഞ്ഞു.
ഒറ്റവാക്കില്‍ പൃഥ്വിയെ എന്‍സൈക്ലോപീഡിയ ഓഫ് സിനിമ എന്ന് വിളിക്കാമെന്നും.സിനിമയ്ക്ക് വേണ്ടി എന്ത് കഠിനാധ്വാനത്തിനുo തയ്യാറായുള്ള വ്യക്തിയാണദ്ദേഹമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Post Your Comments