നായക നടന്‍ എപ്പോഴും കട്ടഹീറോയിസം തന്നെ കാണിക്കണം എന്നുണ്ടോ?

 

യുവതരനിരയില്‍ തിളങ്ങുന്ന നടനാണ്‌ നീരജ് മാധവ്. ശതാരമായി എത്തിയ നീരജ് നായകനായി അരങ്ങേറുകയാണ്. നീരജ് മാധവിന്റെ പുതിയ ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. നവാഗതനായ ഡോമിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണിതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഐശ്വര്യ മൂവീസിന്റെ ബാനറില്‍ വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നീയൊക്കെ നായകനാവാറായോടാ എന്നു ചോദിക്കുമ്പോള്‍ നീരജ് അവര്‍ക്ക് മുന്നില്‍ മറ്റൊരു ചോദ്യം ഉന്നയിക്കാറുണ്ട്. നായക നടന്‍ എപ്പോഴും കട്ടഹീറോയിസം തന്നെ കാണിക്കണം എന്നില്ലല്ലോ, ഈ കഥയ്ക്ക് അനുയോജ്യമായ നായകന്‍ താനാണെന്ന് സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ പറയുന്നത് കേട്ടപ്പോഴാണ് അത് ചെയ്തു നോക്കാന്‍ തയ്യാറായത്.” മറ്റ് കഥാപാത്രങ്ങളില്‍ നിന്നും നായക വേഷത്തിലേക്ക് എത്തിയപ്പോള്‍ അത് വലിയ ഉത്തരവാദിത്വമുള്ള ഒരു ജോലി തന്നെയാണ്. അതിനോട് നീതി പുലര്‍ത്തിയിട്ടുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അതിനായി കുറച്ച് സമയമെടുത്തു. രണ്ട് വര്‍ഷം മുന്‍പ് ഈ സിനിമയെ കുറിച്ച് സംസാരിച്ചപ്പോള്‍ അന്ന് ഞാന്‍ പറഞ്ഞത് നായകനാകാന്‍ ആയിട്ടില്ലെന്നായിരുന്നു. എനിക്ക് ഒരു ആത്മവിശ്വാസം വരുമ്പോള്‍ ചെയ്യാമെന്ന് പറഞ്ഞ് കാത്തിരുന്ന ഒരു സിനിമയാണത്. നായകവേഷം കുറേ ആലോചിച്ച് എടുത്ത തീരുമാനമാണ്. അത്തരം റിസ്‌ക് എടുക്കാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല”. ഒരു അഭിമുഖത്തില്‍ നീരജ് പറയുന്നു.

Share
Leave a Comment