CinemaGeneralHollywoodInternationalLatest NewsNEWSWOODsWorld Cinemas

ഗായികയ്ക്ക് വൃക്ക നല്‍കി നടി; സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനം നേടി താരം

ഗുരുതര രോഗം ബാധിച്ച് ചികിസ്തയിലായിരുന്ന ഗായികയ്ക്ക് വൃക്ക നല്‍കി സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് സുഹൃത്തായ നടി. പോപ്പ് ഗായിക സെലീന ഗോമസിനെയാണ് നടിയും സുഹൃത്തുമായ ഫ്രാന്‍സിയ സഹായിച്ചത്. ലൂപ്പസ് രോഗത്തെ തുടര്‍ന്നാണ് 25 കാരിയായ സെലീന്ക്ക് വൃക്കമാറ്റി വയ്ക്കേണ്ടി വന്നത്. സുഹൃത്തും നടിയുമായ ഫ്രാന്‍സിയ റൈസയിലാണ് സെറീനക്ക് വൃക്ക നല്‍കിയത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സെലീന വിവരം ആരാധകരുമായി പങ്കുവച്ചത്.

കുറച്ചു നാളുകളായി സംഗീത രംഗത്ത് സജീവമല്ലായിരുന്നു സെലീന. തുടര്‍ന്ന് ഗായികകയെക്കുറിച്ച്‌ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
സെലീനയും ഫ്രാന്‍സിയയും അടുത്തടുത്തുള്ള കിടക്കയില്‍ കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒരു യഥാര്‍ത്ഥ സുഹൃത്ത് ഇങ്ങനെയായിരിക്കണമെന്ന് സമൂഹ മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button