നവമാധ്യമങ്ങള്‍ ഇപ്പോള്‍ വലിയ ചലനമാണ്. കാരണം താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ അവരുടെ സ്വകാര്യവും സാമൂഹികവുമായ കാര്യങ്ങള്‍ പറയുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. അതുകൊണ്ട് തന്നെ താരങ്ങളെ ധാരാളം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ നിരന്തരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുകയും ചര്‍ച്ചകള്‍ ചെയ്യുകയും ചെയ്യുന്നവരെ വിമര്‍ശിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. എന്നാല്‍ സിനിമാക്കാര് സമൂഹ്യ പ്രശ്നങ്ങളില്‍ ഇടപേണ്ടതില്ല എന്ന അഭിപ്രായങ്ങളെയും ഉപദേശങ്ങളെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
ഒരാള്‍ സിനിമാ നടനായി കഴിഞ്ഞാല്‍ എന്നും ഫെയസ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ പാടില്ലത്രേ. സാധാരണക്കാരുമായി ബന്ധപ്പെടാനുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കണമത്രേ. സ്വന്തം സിനിമയുടെ പ്രമോഷനു മാത്രമായെ ഈ വാതിലുകള്‍ തുറക്കാന്‍ പാടുള്ളുത്രേ. അങ്ങിനെ അല്ലാതെ ചെയതാല്‍ സ്വന്തം ഇമേജ് തകര്‍ന്നു പോകുമത്രേ. തകര്ന്നിലെങ്കില് തകര്‍ക്കുമത്രെ.
അപ്പോള്‍ മാത്രമേ പഠിക്കുള്ളൂത്രേ. അങ്ങിനെ കുറെ ത്രേ കളുണ്ടത്രേ… നമ്മുക്ക് ആകെയൊരു ത്രേ മാത്രമെ അറിയുള്ളുത്രേ…മുത്രമൊഴിക്കാന്‍ നേരത്തുള്ള ത്രേ
Post Your Comments