മലയാള സിനിമയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടി നായികയായി വിലസിയ വാണി വിശ്വനാഥ് വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട നില്‍ക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വാണി ഇപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്നു വാര്‍ത്ത. തെലുങ്ക് ചാനലായ ടി വി-9-നു നല്‍കിയ ഇന്റര്‍വ്യൂവിലാണ് വാണി തന്റെ രാഷ്ട്രീയമോഹങ്ങള്‍ തുറന്നു പറഞ്ഞത്.
തനിക്ക് ഏറെ പ്രിയപ്പെട്ട പാര്‍ട്ടി തെലുങ്ക് ദേശംപാര്‍ട്ടിയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ടി.ഡി.പിയിലായിരിക്കും ഇറങ്ങുകയെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ചേരണമെന്നാവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്നും നടി പറഞ്ഞു. രാഷ്ട്രീയത്തിലെത്തുമ്പോള്‍ അവര്‍ക്കൊപ്പമുണ്ടാവുമെന്ന് താന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും, താനേറെ ബഹുമാനിക്കുന്ന നേതാവ് ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ച്ച അടുത്ത് തന്നെ നടക്കുമെന്നാണ് കരുതുന്നതെന്നും വാണി വിശ്വനാഥ് പറഞ്ഞു. എന്നാല്‍ തമിഴ് നടി റോജയ്ക്കെതിരെ മത്സരിച്ചേക്കുമെന്നു വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വാണി പറഞ്ഞു.
Post Your Comments