അടുത്തിടെ ഒരു പ്രമുഖ മാഗസിനു നൽകിയ അഭിമുഖത്തിൽ തന്റെ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ച് മഞ്ജു വാര്യർ പറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നതാണ് ഒരു സ്വപ്നമായി മഞ്ജു മനസ്സിൽ സൂക്ഷിക്കുന്നത്.മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും മഞ്ജു പറഞ്ഞിരുന്നു.
അഭിനയ രംഗത്തേക്ക് കടന്നുവന്ന ആദ്യ നാളുകളില്‍ തന്നെ മനസില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു ഇതെന്നും എന്നാല്‍ പെട്ടന്നുള്ള വിവാഹവും അഭിനയ ജീവിതത്തിന് താത്കാലിക വിരാമമായതുമാണ് അതിന് കാരണമായിരുന്നത്.പിന്നീട് സിനിമയിലേക്ക് മടങ്ങിവന്നപ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാമെന്ന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചു. എന്നാല്‍ ഇപ്പോഴും അത് ആഗ്രഹമായി നിലനില്‍ക്കുകയാണ്. മമ്മൂക്ക എന്ന മഹാനടനൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായി അവശേഷിക്കുകയാണ്.തനിക്കും മമ്മൂട്ടിക്കും ഒരുമിച്ചഭിനയിക്കാന്‍ പറ്റുന്ന സിനിമയുമായി ആരെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നെന്നും മഞ്ജു പറഞ്ഞിരുന്നു.
എന്നാൽ തല്‍ക്കാലം താന്‍ മഞ്ജുവിന്റെ നായകനാവാന്‍ ആഗ്രഹിക്കുന്നില്ലെന്ന ഉറച്ച നിലപാടിലാണ് മെഗാസ്റ്റാറെന്നാണ് സൂചന.ദിലീപുമായി ബന്ധം വേര്‍പിരിഞ്ഞ ശേഷം സിനിമാ മേഖലയില്‍ സജീവമായ മഞ്ജുവിനെ, തന്ത്രപരമായി പല ഓഫറുകള്‍ വന്നിട്ടും മമ്മൂട്ടി ഒഴിവാക്കുകയായിരുന്നുവെന്നാണ് സിനിമാരംഗത്തെ അണിയറ സംസാരം.ദിലീപുമായി ഏറെ അടുപ്പമുള്ള മമ്മൂട്ടി ഇത്തരമൊരു തീരുമാനമെടുത്തതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്.മലയാള സിനിമയിലെ എല്ലാ മേഖലയിലും ആധിപത്യം മമ്മൂട്ടി -ദിലീപ് വിഭാഗത്തിനാണ് എന്നത് പരസ്യമായ രഹസ്യമാണ്.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ വിരലെണ്ണാവുന്ന ചിലര്‍ ഒഴിച്ചാല്‍ വേറെ ആരും ദിലീപിനെതിരെ രംഗത്ത് വരാത്തതിന് പിന്നിലും ഈ ആധിപത്യമുണ്ട്.
Post Your Comments