
കൊച്ചി: ഭിന്നലിംഗക്കാരുടെ ഓണാഘോഷ പരിപാടിയിൽ അതിഥികളായത് പ്രിയതാരം പ്രിയാമണിയും ഭർത്താവ് മുസ്തഫയും. ഇവർക്കൊപ്പം ഓണം ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരുമൊന്നിച്ചു പരസ്പരം മാലയിടുകയും കേക്ക് മുറിക്കുകയും ചെയ്‌തു. ഭിന്നലിംഗക്കാർ അവതരിപ്പിച്ച പരിപാടികൾ കണ്ടാസ്വദിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. ഒപ്പം രണ്ടുപേരേയും നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഭിന്നലിംഗക്കാരും അറിയിച്ചു.
Post Your Comments