
ഇന്ത്യന്‍ ക്രിക്കറ്റ് താരം കോഹ്‌ലിയും ബോളിവുഡ് സൂപ്പര്‍ താരവും ഒന്നിച്ചെത്തിയ ഒരു പരസ്യ ചിത്രീകരണമാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത്. ചിത്രീകരണത്തിനിടെ അനുഷ്കയില്‍ നിന്നു കണ്ണെടുക്കാതെ നില്‍ക്കുന്ന വിരാടിന്റെ ചിത്രമാണ് ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്. ഇരുവരും പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന ചിത്രത്തില്‍ അനുഷ്ക ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നു പക്ഷെ കോഹ്‌ലിയാകട്ടെ ക്യാമറയില്‍ ശ്രദ്ധ പതിപ്പിക്കാതെ അനുഷ്കയെ നോക്കി നില്‍ക്കുന്നു. അനുഷ്ക ശര്‍മ്മയെ നോക്കി നില്‍ക്കുന്ന പ്രണയാതുരമായ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മുംബൈയിലായിരുന്നു ഇവര്‍ ഒന്നിച്ചെത്തുന്ന പരസ്യ ചിത്രീകരണം ഷൂട്ട് ചെയ്തത്.
Post Your Comments