
ബോളീവുഡ് തരാം ഇല്ല്യാന ഡിക്രൂസിൻറ്റെ ട്വിറ്റർ പോസ്റ്റാണ് രണ്ടു ദിവസമായി വയറലാകുന്നത്.ആരാധകരാണെങ്കിലും ശരി ഞാനൊരു പെണ്ണാണെന്നകാര്യം മറന്നുപോകരുത്. അതിരുവിട്ടുള്ള പെരുമാറ്റം സഹിക്കാൻ കഴിയില്ല.അതിനു ഞാൻ ആർക്കും അനുവാദം നൽകിയിട്ടുമില്ല.
നടുറോഡിൽ തനിക്കു സംഭവിച്ച ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.സംഭവം വിവരിച്ചില്ലെങ്കിലും നടിക്ക് എന്തോ ദുരന്തം ഉണ്ടായിട്ടുണ്ടെന്ന് ആരാധകർക്ക് മനസ്സിലായി. പിന്നീട് മാധ്യമങ്ങളിലൂടെ തൻ്റെ ട്വിറ്റർ പോസ്റ്റിൻറ്റെ കാരണം താരം പങ്കുവെച്ചു.
ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി പോകുമ്പോഴാണ് സംഭവം. സിഗ്നൽ കാത്തു കിടക്കുമ്പോൾ തൊട്ടടുത്ത കാറിലിരുന്ന കുറെ ചെറുപ്പക്കാർ തൻ്റെ കാറിൻറെ ഡോറിൽ തട്ടുകയും അസഭ്യം വിളിച്ചു പറയുകയും ചെയ്തു. മറ്റൊരാൾ കാറിന്റെ മുകളിൽ കയറി വിൻഡോയിലൂടെ തന്നെ നോക്കി കളിയാക്കിച്ചിരിക്കുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്തു.വേണമെങ്കിൽ എനിക്കവരുടെ ചിത്രം മൊബൈലിൽ
പകർത്താമായിരുന്നു.എന്നാൽ അതവരെ കൂടുതൽ പ്രകോപിപ്പിക്കുകയേയുള്ളു.
നിസ്സഹായയായ ഒരു പെണ്ണാണെന്ന് തോന്നിപ്പോകുന്ന നിമിഷമായിരുന്നു അത്. സിഗ്നൽ കടന്നപ്പോഴും അവർ ഞങ്ങളെ പിന്തുടർന്നു എന്നാൽ താനും ഡ്രൈവറും മാത്രമുണ്ടായിരുന്നതുകൊണ്ട് പ്രതികരിക്കുന്നത് വളരെ അപകടകരമാണെന്ന് തോന്നി .
Post Your Comments