BollywoodCinemaNEWS

സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ഇത് തന്നെയാണ് പ്രതീക്ഷിച്ചത് ; അതീവ ഗ്ലാമറസായി ലക്ഷ്മി റായ്

ജൂലി 2 എന്ന ബോളിവുഡ് ചിത്രത്തില്‍ ഹോട്ട് ലുക്കിലാണ് ലക്ഷ്മി റായ് അഭിനയിക്കുന്നത്. അതീവ ഗ്ലാമര്‍ വേഷത്തിലാണ് റായ് ലക്ഷ്മിയുടെ വരവ് . സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് കഴിഞ്ഞ ദിവസം എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇങ്ങനെയൊരു സിനിമയ്ക്ക് ഇത് തന്നെയാണ് സെന്‍സറില്‍ ബോര്‍ഡില്‍ നിന്നു പ്രതീക്ഷിച്ചതെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനും ചിത്രത്തിന്‍റെ വിതരണക്കാരനുമായ പങ്കജ് നിഹലാനി പ്രതികരിച്ചത്.

ഒരു ഹോട്ട് ചിത്രമെന്ന നിലയിലാണ് ജൂലി 2 ശ്രദ്ധിക്കപ്പെടുന്നതെങ്കിലും അധികം കത്രിക വയ്ക്കാതെ സെന്‍സര്‍ ബോര്‍ഡ് തങ്ങളുടെ ഭാഗം ക്ലിയര്‍ ആക്കുകയായിരുന്നു.

‘ജൂലി 2’ പ്രായ പൂര്‍ത്തിയായ ആര്‍ക്കും കാണമെന്നും ചിത്രത്തില്‍ നഗ്നതയോ അശ്ലീലപരമായ സംഭാഷണങ്ങളോ ഇല്ലെന്നും , അതിനാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ശരിയാണെന്നുമായിരുന്നു പങ്കജ് നിഹലാനി വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button