CinemaIndian CinemaLatest NewsMollywoodMovie Gossips

പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞ് ആസിഫ്

ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വന്ന ആസിഫ് അലി ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടനാണ്.ചെറിയ ചില ഇടവേളകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു നടനെന്ന രീതിയിൽ തന്റെ പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒന്നും തന്നെ ആസിഫിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.

ദൈവാനുഗ്രഹത്താൽ തന്റെ വ്യക്തി ജീവിതത്തിൽ യാതൊരു പ്രതിസന്ധികളും ഇല്ലെന്നു പറയുന്ന ആസിഫ്,എന്നാൽ സിനിമ രംഗത്ത് തനിക്ക് പ്രതിസന്ധികളുണ്ടെന്നു തുറന്നു പറയുന്നു. വിവാഹവും രണ്ടു കുഞ്ഞുങ്ങളുടെ ജനനവുമൊക്കെയായി വ്യക്തി ജീവിതത്തിൽ സന്തോഷവാനാണ് താനെന്നും എന്നാൽ സിനിമാ ജീവിതത്തിൽ ഇപ്പോഴും സമ്മർദ്ദമുണ്ടെന്ന് പറയുന്നു ആസിഫ് അലി.തന്റെ സിനിമകള്‍ വിജയിക്കാതായപ്പോള്‍ അതിനെ മറികടക്കാന്‍ ഒരുപാട് ശ്രമം നടത്തിയെന്നും ഇനിയും അതിനു ശ്രമിക്കുമെന്നും ആസിഫ് അലി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button