തെന്നിന്ത്യന്‍ താരറാണി തൃഷയുടെ ആദ്യവരന്‍ വിവാഹിതനാകുന്നു. നിര്‍മാതാവും ബിസിനസുകാരനുമായുള്ള വരുണ്‍ മനിയന് വിവാഹിതനാകാന്‍ പോകുന്ന വാര്‍ത്തകള്‍ ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഒക്ടോബറില്‍ വിവാഹമുണ്ടാവും.
പ്രശസ്ത രാഷ്ട്രീയക്കാരനായ കെപി കന്തസാമിയുടെ കൊച്ചുമകളും, കെപികെ കുമരന്റെ മകളുമായ കനിഖ കുമരനാണ് വധു. ഫാഷന്‍ ഡിസൈനറായ കനിഖയും വരുണും മാസങ്ങളായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് തൃഷയും വരുണും വിവാഹിതരാകാന്‍ തീരുമാനിച്ചത്. എന്നാല്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും തൃഷ പിന്മാറി. ഇതിന്റെ കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments