BollywoodCinemaNEWS

ഐശ്വര്യ പറഞ്ഞിട്ടല്ല മാധവനെ പുറത്താക്കിയത്

ബോളിവുഡില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ നിന്നും കോളിവുഡ് സൂപ്പര്‍താരം മാധവന്‍ പുറത്തായതിനു പിന്നില്‍ ഐശ്വര്യറായിയുടെ ഇടപെടലായിരുന്നു കാരണമായതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്, എന്നാല്‍ താരത്തിന്‍റെ ഉയര്‍ന്ന പ്രതിഫലമാണ് ഈ ചിത്രത്തില്‍ നിന്നും ഒഴിവാക്കാനുള്ള കാരണമെന്നാണ് പുതിയ വിവരം. കുറഞ്ഞ മുതല്‍മുടക്കില്‍ ചിത്രം നിര്‍മ്മിക്കാന്‍ പ്ലാന്‍ ഇട്ടിരുന്ന അണിയറപ്രവര്‍ത്തകര്‍ക്ക് മാധവന്റെ പ്രതിഫലം താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. . തുടര്‍ന്നാണ് രാജ്കുമാര്‍ റാവുവിനെ ചിത്രത്തിലേക്ക് മാധവന്റെ റോളില്‍ പരിഗണിക്കുന്നത്. മാധവന്റെ നായികയായി അഭിനയിക്കുന്നതിന് ഐശ്വര്യ റായി എതിര്‍പ്പ് പ്രകടിപ്പിച്ചെന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്ത.

shortlink

Related Articles

Post Your Comments


Back to top button