ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച് ഒരു നായിക. പ്രതിഫലത്തില്‍ നായകനെ പിന്തള്ളി മുന്നേറിയിരിക്കുകയാണ് നടി ദീപിക പദുക്കോണ്‍.
സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയില്‍ നായകനെക്കാലും പ്രതിഫലം നടിയ്ക്ക്. 200 രൂപ കോടി മുതല്‍മുടക്കിലെത്തുന്ന റാണി പത്മാവതി മീവാറിലെ രജപുത്ര റാണി പത്മാവതിയുടെ ജീവതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ്.
ദീപികയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങും റാണി പത്മാവതിയുടെ ഭര്‍ത്താവ് രത്തന്‍ സിങ്ങായി ഷാഹിദ് കപൂറും വേഷമിടുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദീപിക വാങ്ങുന്നത് 11 കോടി രൂപയാണ്. രണ്‍വീറിനും ഷാഹിദിനും 8 കോടി
വീതമാണ് പ്രതിഫലം നല്‍കുന്നത്.
Post Your Comments