
നാലരവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയാ ഖാന്റെ മരണത്തിലേ കുരുക്കുകള്‍ മുറുകുന്നു. വീണ്ടും ചര്‍ച്ചയാവുന്ന ഈ കേസില്‍ നടിയുടെ കാമുകന് സൂരജ് പഞ്ചോളിയാണ് പ്രതി സ്ഥാനത്ത് നില്‍ക്കുന്നത്. ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയുടെയും സറീന വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി.
അമേരിക്കന്‍ പൗരത്വമുള്ള ജിയാഖാനെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. ജിയാഖാന് എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ജിയയുടെ അമ്മ റാബിയ ഖാന് ജിയ ആത്മഹത്യ ചെയ്യില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇത് കൊലപാതകമാണെന്നാണ് റാബിയ പറയുന്നത്. അതിനാല്‍ മരണം നടന്ന അക്കാലത്ത് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
ഇപ്പോള്‍ ഈ കേസിലെ പുതിയ വഴിത്തിരിവ് സൂരജ് പഞ്ചോളി തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണ് . ജിയയുടെ മരണ കാരണങ്ങള്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സൂരജ് ട്വിറ്ററില്‍ നിന്ന് തന്‍്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പുതിയ വിവാദങ്ങളില്‍ വലയുന്നത്.
Post Your Comments