
ദിലീപ് ആദ്യം ജയിലിലായ സമയത്ത് തന്നെ സന്ദർശിക്കാൻ സംവിധായകരായ ജോഷി, ലാൽ ജോസ്, ജോണി ആന്റണി തിരക്കഥാകൃത്ത് സിബി കെ. തോമസ് എന്നിവർ എത്തിയിരുന്നു.എന്നാൽ ഇക്കാര്യം ഒരു മാധ്യമങ്ങളും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.മകൾ മരിചപ്പോൾ പോലും നിയന്ത്രണം വിടാതിരുന്ന ജോഷി ദിലീപിനെ കണ്ടയുടൻ പൊട്ടിക്കരഞ്ഞുപോയി.ഉറ്റ സുഹൃത്തായ ലാൽ ജോസും ദിലീപിനെ കണ്ട് വിങ്ങിപ്പൊട്ടി.എന്നാൽ തികച്ചും നിർവികാരനായിരുന്ന ദിലീപ് കരഞ്ഞില്ലെന്നു മാത്രമല്ല അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
താൻ വിമാനാപകടത്തിൽ കൊല്ലപ്പെടും എന്ന് ഒരു ജ്യോത്സ്യൻ പ്രവചിച്ചിരുന്നുവെന്നും അത്രയ്ക്കൊന്നും ഉണ്ടായില്ലല്ലോയെന്നും ജീവിതത്തിലെ മോശം സമയമാണിതെന്നും എത്ര സൂക്ഷിച്ചാലും ചിലപ്പോൾ അപടങ്ങൾ വരാമെന്നും പറഞ്ഞ ദിലീപ് അവരെ ആശ്വസിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. താൻ തെറ്റ് ചെയ്യാത്തതിനാൽ തനിക്കു ദുഖമില്ലെന്നും ദിലീപ് പറഞ്ഞുവത്രേ.
Post Your Comments